ഇറാനിലും ഇറാഖിലും ശക്തമായഭൂചലനം; മരണം 160 ക‍ഴിഞ്ഞു; കുവൈത്തിലും അബുദാബിയിലും തുടര്‍ചലനങ്ങള്‍

ഇറാഖിലുണ്ടായ ശക്തമായഭൂചലനത്തില്‍160 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.  ബാഗ്ദാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സുലൈമാനിയയാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

കുവൈത്ത്, അബുദാബി, തുര്‍ക്കി, ലെബനാന്‍ എന്നിവിടങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണ് കുവൈത്തിന്റെ വിവിധഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുവൈത്തിലെ സാല്‍മിയ, ഫര്‍വാനിയ, മങ്ങഫ്, അബ്ബാസിയ, മഹബുള്ള തുടങ്ങി എല്ലാ ജനവാസ മേഖലകളിലും ചലനം അനുഭവപ്പെട്ടു. രണ്ടു തവണകളിലായി ഉണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങളില്‍ നല്ല തോതിലുള്ള ഇളക്കം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങള്‍ താമസ സ്ഥലങ്ങളില്‍ നിന്നും റോഡുകളിലേക്കും മൈതാനങ്ങളിലേക്കും ഇറങ്ങിയോടി. കുടുംബമായും കമ്പനി ക്യാമ്പുകളിലും താമസിക്കുന്നവര്‍ മണിക്കൂറുകളോളം പുറത്ത് തന്നെ നില്‍ക്കുകയായിരുന്നു.

ഭൂമികുലുക്കത്തില്‍ രാജ്യത്ത് അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here