സൗദിയില്‍ ഡ്രൈവിംഗ് പഠിക്കാനൊരുങ്ങുന്ന വനിതകള്‍ക്ക് തിരിച്ചടി

സൗദി അറേബ്യയില്‍ ഡ്രൈവിഗ് ലൈസന്‍സ് നേടുന്നതിന് വിവിധ മേഖലകളിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ നടത്തുന്ന പരിശീലനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് ഉയര്‍ത്തിയേക്കും. ഇത് സംബന്ധിച്ച ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ സൗദി ട്രാഫിക് ഡയറക്ടറിന് നിര്‍ദേശം സമര്‍പിച്ചു.

സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നതോടനുബന്ധിച്ചാണ് ഡ്രൈവിംഗ് പരിശീലന ചാര്‍ജ് കൂട്ടാന്‍ ഉദ്ദേശിക്കുന്നതിനു സൗദി ഡ്രൈവിംഗ് സ്‌കൂള്‍ ദേശീയ സമിതി മുഹമ്മദ് അല്‍മന്‍ഖാഷ് വ്യക്തമാക്കി.

ഡ്രൈവിംഗില്‍ നേരത്തെ പരിശീലനം ലഭിച്ച വനിതകള്‍ക്ക് സ്‌കൂളില്‍ ആറു മണിക്കൂര്‍ പരിശീലനം നല്‍കാനും അല്ലാത്തവര്‍ക്ക് 90 മണിക്കൂര്‍ പരിശീലനം നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറിനു അറുപത് മുതല്‍ എഴുപത് റിയാല്‍ ചാര്‍ജിടാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശികളെ ആശ്രയിക്കുന്ന പ്രവണത കാര്യമായി കുറയും. രാജ്യത്തെ 15 ലക്ഷം ഹൗസ് ഡ്രൈവര്‍ക്ക് സൗദി വര്‍ഷത്തില്‍ 24.1 ബില്ല്യന്‍ റിയാല്‍ ചിലവഴിക്കുന്നതായി ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here