കരണ്‍ ജോഹര്‍ സിനിമ നിരസിച്ച് അനുഷ്‌ക; കാരണം പ്രഭാസ്?

സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പുതിയ സിനിമയിലേക്കുള്ള ക്ഷണം നിരസിച്ച് നടി അനുഷ്‌ക ഷെട്ടി. അനുഷ്‌കയുടെ അടുത്തസുഹൃത്തും നടനുമായ പ്രഭാസിന്റെ നിര്‍ദേശപ്രകാരമാണ് താരം ഓഫര്‍ നിരസിച്ചതെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ, ഒരു പ്രതിഫല തര്‍ക്കത്തില്‍ പ്രഭാസും കരണ്‍ ജോഹറും തമ്മില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനി ധര്‍മ പ്രൊഡക്ഷന്‍സ് പ്രഭാസിനെ വച്ച് ബോളിവുഡ് ചിത്രം പ്ലാന്‍ ചെയ്തിരുന്നു.

എന്നാല്‍, ബാഹുബലിയോടെ താരമൂല്യം കുതിച്ചുയര്‍ന്ന പ്രഭാസ് ബോളിവുഡ് ചിത്രത്തിന് 20 കോടി രൂപ പ്രതിഫലം ചോദിച്ചതോടെ കരണ്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ അകന്നത്. ഇതിന് പിന്നാലെയാണ് അനുഷ്‌കയും കരണിന്റെ ക്ഷണം നിരസിച്ചത്.

അതേസമയം, ഓഫര്‍ നിരസിക്കാനുള്ള കാരണം പ്രഭാസിന്റെ ഇടപെടല്‍ അല്ലെന്നും ഡേറ്റ് ഇല്ലാത്തതാണെന്നും താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here