രാംനാഥ് കോവിന്ദിന്റെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളും എയര്‍ ഇന്ത്യാ എയര്‍ഹോസ്റ്റസുമായ സ്വാതിയെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ് നടപടി.

ദീര്‍ഘദൂര വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസായിരുന്ന സ്വാതിയ എയര്‍ ഇന്ത്യ ആസ്ഥാനത്തെ ഇന്റഗ്രേഷന്‍ വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ മകള്‍ എന്നനിലയില്‍ സുരക്ഷ ജീവനക്കാരുടെ അകമ്പടിയും സ്വാതിക്കൊപ്പമുണ്ട്.

രാഷ്ട്രപതിയുടെ മകളെന്ന നിലയില്‍ സുരക്ഷാ വലയത്തോടെ സ്വാതിക്ക് എയര്‍ ഹോസ്റ്റസായി ജോലി ചെയ്യാനാവില്ലെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.

2007 മുതല്‍ സ്വാതി എയര്‍ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ബോയിംഗ് 787, 777 വിമാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാതി പേരിനൊപ്പം കോവിന്ദിന്റെ പേര് ഉപയോഗിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here