പാട്ടു പാടിത്തരണമെന്നാവശ്യപ്പെട്ട് ഭാര്യ നിര്‍ബന്ധിച്ചു; ഒട്ടും അമാന്തിച്ചില്ല; കുഞ്ചാക്കോ ഒരെണ്ണം അങ്ങ് വെച്ച് കാച്ചി; ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസായി

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യുവനടനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചാക്കോച്ചന്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ചോക്ലേറ്റ് നായകന്‍ എന്ന വിശേഷണത്തിന് ഉടമയാണ്.

ചാക്കോച്ചന്റെ വിശേഷങ്ങള്‍ ആഘോഷപൂര്‍വ്വം ആരാധകര്‍ കൊണ്ടാടാറുണ്ട്. അതിനിടയിലാണ് ഭാര്യക്ക് പാട്ട് പാടികൊടുക്കുന്ന കുഞ്ചാക്കോയുടെ വീഡിയോ എത്തിയത്.

കുഞ്ചാക്കോയുടെ ഭാഷയില്‍ പറഞ്ഞാല്‍

ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു ??….
??ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം അങ്ങ് വെച്ച് കാച്ചി ??
……please see till the end????

ആ ഇംഗ്ലിഷിലാണ് കാര്യം. വീഡിയോയുടെ അവസാനം കണ്ടാലെ സര്‍പ്രൈസ് മനസിലാകു.

വീഡിയോ കാണാം

ചാക്കോച്ചന്റെ നിഷ്‌കളങ്കതയ്ക്ക് സോഷ്യല്‍മീഡിയ നിറഞ്ഞ കൈയ്യടി നല്‍കുകയാണ്. മണിക്കൂറുകള്‍ക്കകം വീഡിയോ വൈറലായിട്ടുണ്ട്. കള്ളബടുക്കൂസേ ഇങ്ങൻെ പറ്റിക്കാമോയെന്ന രസകരമായ ചോദ്യവുമായി കളക്ടര്‍ ബ്രോഎന്നറിയപ്പെടുന്ന  പ്രശാന്ത് നായര്‍ ഐഎഎസും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News