
അവാര്‍ഡ് ജേതാവായ പ്രമുഖ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യാ ഉണ്ണി.
ഒരു സിനിമയില്‍ അഭിനയിക്കാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍, സംവിധായകന്‍ മോശമായി പെരുമാറുകയായിരുന്നെന്ന് ദിവ്യ വെളിപ്പെടുത്തുന്നു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ:
കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒറ്റയ്ക്കായിരുന്നത് നല്ല പേടിയുണ്ടായിരുന്നു. എങ്കിലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു.
രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’.-ദിവ്യ പറയുന്നു.
അതേസമയം, ആരോപണവിധേയനായ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.
ട്രാഫിക്ക് സിനിമയുടെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട താരമാണ് ദിവ്യ ഉണ്ണി. മലയാളികളായ ദിവ്യയുടെ കുടുംബം 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here