സൂര്യകേതു നാഡിയുളള പശുവിനെ അറിയാമോ; സ്കൂളുകളെ കാവിവത്കരിക്കാന്‍ ഇനി ഹിന്ദുത്വപരീക്ഷയും

ജവഹർ നവോദയ- കേന്ദ്രീയ വിദ്യാലയങ്ങളിൽ ഹിന്ദുത്വ പരീക്ഷയുമായി സംഘപരിവാർ സംഘടന.

ഭാരതീയസംസ്കാരത്തിലും മൂല്യങ്ങളിലുമുള്ള അറിവ് പരീക്ഷിക്കാനെന്ന വിശദീകരണവുമായി ഹരിദ്വാർ ആസ്ഥാനമായ ഓൾ വേൾഡ് ഗായത്രി പരിവാർ ആൻഡ് ദേവ് സംസ്കൃതയൂണിവേ‍ഴ്സിറ്റി എന്ന സംഘടനയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

പരീക്ഷയുടെ മു‍ഴുവൻ ചെലവും സംഘടന വഹിക്കുമെന്നും സ്കൂളുകൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കായി സംഘടന തയ്യാറാക്കിയ ചോദ്യാവലിയിലെ ചില ചോദ്യങ്ങൾ ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ചു.

ചോദ്യാവലിയിലെ ചോദ്യങ്ങൾ ഇവയാണ്

ഏതു തരം പശുവിലാണ് സൂര്യകേതു നാഡി കണ്ടെത്താൻ സാധിക്കുന്നത്
സനാതനധർമ്മം അനുസരിച്ച് എന്തിൽ നിന്നാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നത്
എന്തു കൊണ്ടാണ് ഇന്ത്യയിലെ വീടുകളിൽ തുളസിചെടി വളർത്തുന്നത്
രാമചരിതമാനസ് പാരായണം ചെയ്യുന്ന മുസ്ളീം രാജ്യമേത്

ഇങ്ങനെ പോകുന്നു ചോദ്യവലിയിലെ ചോദ്യങ്ങൾ

ആചാര്യ ശ്രീരാം ശർമ്മ എന്നയാളാണ് ഓൾ വേൾഡ് ഗായത്രിപരിവാർ എന്ന സംഘടനയുടെ സ്ഥാപകൻ. നിലവിൽ പ്രണവ് പാണ്ഡ്യ എന്നയാളാണ് സംഘടനയുടെ തലവൻ.

ഇദ്ദേഹത്തെ ക‍ഴിഞ്ഞ വർഷം രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നെങ്കിലും നിരസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here