ആ സെല്‍ഫിക്കു പിന്നിലുള്ള രഹസ്യം; സൗബിന്‍ സാഹിര്‍ തുറന്നുപറയുന്നു

മലയാള സിനിമയില്‍ സംവിധായകനായും അഭിനേതാവായും സംവിധായകനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് സൗബിന്‍ സാഹിര്‍. ആദ്യമായി സംവിധാനം ചെയ്ത പറവ ഉയര്‍ത്തിയ തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല.

അതിനിടയിലാണ് സൗബിന്റെ വിവാഹം ഉടനുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ജാമിയ സഹീറിനൊപ്പമുള്ള സെല്‍ഫി ആരാധകര്‍ക്കായി പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങള്‍ ഉടലെടുത്തത്.

കല്യാണ വാര്‍ത്തകള്‍ പൊടിപൊടിച്ചപ്പോഴും താരം മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ സൗബിന്‍ ആ സെല്‍ഫിക്കു പിന്നിലുള്ള രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ്.

പ്രചരിച്ച വാര്‍ത്തകളെല്ലാം സത്യമാണെന്ന് സൗബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞു. ജാമിയ സഹീര്‍ തന്റെ വധുവാകാന്‍ പോകുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും താര സംവിധായകന്‍ വ്യക്തമാക്കി.

#engaged ?

A post shared by Soubin Shahir (@soubinshahir) on

ജാമിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സൗബിന്റെ കുറിപ്പ്. കോഴിക്കോട് സ്വദേശിയാണ് ജാമിയ. ദുബായില്‍ പഠിച്ചു വളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു.

2003 ല്‍ മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ക്രോണിക് ബാച്ച്‌ലറില്‍ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിന്‍ നിരവധി പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News