കര്‍ണാടകയിലെ കോളാറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത 17 വയസുകാരനുമായാണ് 24 കാരി ഒളിച്ചോടി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.
17 വയസ്സുകാരനുമായി യുവതി തമിഴ്നാട്ടിലേക്ക് ഒളിച്ചോടുകയായിരുന്നു. ബാലന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്.
ബാല ലൈംഗിക പീഡന വിരുദ്ധ നിയമമായ പോക്സോ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
പോക്സോ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്
ആണ്‍കുട്ടിയുടെ വീടിന് അടുത്താണ് വിവാഹിതയായ നളിനി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര രസത്തിലല്ലായിരുന്ന യുവതി 17കാരനുമായി അടുത്തു.
തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സെപ്തംബര്‍ എട്ടിന് ആണ്‍കുട്ടിയുമായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. വേളാങ്കണ്ണിയിലാണ് ഇവര്‍ ഒളിച്ചു കഴിഞ്ഞത്.
ഇവിടെ വെച്ച് കൗമാരക്കാരനുമായി പലകുറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ മകനെ യുവതി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ കോളാര്‍ ആന്‍ഡേഴ്സണ്‍ പേട്ടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും വേളാങ്കണ്ണിയിലാണെന്ന് തിരിച്ചറിയുന്നത്. വേളാങ്കണ്ണി പൊലീസിന്റെ സഹായത്തോടെ യുവതിയെ അറസ്റ്റ് ചെയ്ത് കുട്ടിയെ മോചിപ്പിച്ച് മാതാപിതാക്കള്‍ക്കൊപ്പമയച്ചു.
അതേസമയം ആദ്യം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കുട്ടി തയ്യാറായിരുന്നില്ല. പിന്നീട് ബന്ധുക്കളുടെയും പോലീസിന്റെയും അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് പോകാന്‍ തയ്യാറായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here