വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കേരളത്തിന്റേത് വന്‍ മുന്നേറ്റം; ഡല്‍ഹി സര്‍ക്കാറിന് കേരളം മാതൃക: കെജരിവാള്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റം ഡല്‍ഹി സര്‍ക്കാര്‍ മാതൃകയാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.

വര്‍ഗീയ അജണ്ടകളെ തള്ളിക്കളഞ്ഞ കേരളം കൈയ്യടി അര്‍ഹിക്കുന്നു. സമാധാന പ്രിയരാണ് കേരളീയര്‍. എല്ലാ മതവിഭാങ്ങളും ഒരുമയോടെയാണവിടെ ജീവിക്കുന്നത്.

വിദ്വേഷ പ്രചരണങ്ങളുമായി ചിലര്‍ അവിടെ എത്തിയെങ്കിലും അവരെ കേരളം ഓടിച്ചുവിട്ടത് സന്തോഷം നല്‍കിയ കാഴ്ചയാണെന്ന് കേജ്രിവാള്‍ പറഞ്ഞു.

ജനസംസ്‌കൃതി സര്‍ഗോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേജ്രിവാള്‍.

ഡല്‍ഹി ഒരു ചെറിയ ഇന്ത്യയാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഇവിടെ കഴിയുന്നു. അവരുടെ ഇടയില്‍ മലയാളികള്‍ എന്നും പെരുമ ഉയര്‍ത്തുന്നു.

തലസ്ഥാനത്തെ കേരള സ്‌കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും കേജ്രിവാള്‍ വാഗ്ദാനം ചെയ്തു. പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള സുവനീര്‍ പ്രകാശനം ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here