
ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ഹര്‍ജി ജൂഡീഷ്യറിയ്ക്ക് വലിയ മുറിവേല്‍പ്പിച്ചുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ്പെടുത്തി.ഹര്‍ജി പിന്‍വലിക്കണമെന്ന് അറ്റോണി ജനറല്‍ ആവശ്യപ്പെട്ടു.ഹര്‍ജി പിന്‍വലിക്കില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.
ഒന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കാണ് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിന്റെ പേര് ഉള്‍പ്പെടുന്ന അഴിമതി കേസിലെ അന്വേണ ഹര്‍ജി, ജൂഡീഷ്യറിയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്ന് ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടി കാട്ടി.
പ്രഥമദൃഷ്ട്യ ജൂഡീഷ്യറിയെ അരോപണത്തില്‍ നിറുത്തുകയാണ് ഹര്‍ജി.ഇത് ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും മിശ്ര ചോദിച്ചു.ഹര്‍ജി നിരുപാധികം പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളിലെന്ന് അന്റോണി ജനറല്‍ കെ.കെ.വേണഗോപാല്‍ പറഞ്ഞു.
എന്നാലിന് അംഗീകരിക്കാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രശ്ാന്ത് ഭൂഷണ്‍ തയ്യാറായില്ല. ചീഫ് ജസ്റ്റിസിന്റെ പേര് ഇപ്പോള്‍ ആരോപണത്തില്‍ ഇല്ലെന്നും എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഭാവിയില്‍ വന്നേയ്ക്കാമെന്നും അദേഹം വ്യക്തമാക്കി.
കോടതിയിലുണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയും ഹര്‍ജിയെ എതിര്‍ത്തു. ഹര്‍ജിയില്‍ പല ഭാഗത്തും ചീഫ് ജസ്റ്റിസിന്റെ പേര് ഉണ്ടെന്ന് അദേഹം പറഞ്ഞു.
തുടര്‍ന്ന് ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ മാറ്റി വച്ചു.
മെഡിക്കല്‍ കോഴ കേസില്‍ ഭരണഘടന ബഞ്ച് രൂപീകരിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ നേരത്ത ഉത്തരവിട്ടിരുന്നു.എന്നാല്‍ ചീഫ് ജസ്റ്റിസ് അഞ്ചംഗം ബഞ്ച് വിളിച്ച്കൂട്ടി ചെലമേശ്വറിന്റെ ഉത്തരവ് റദാക്കി.
പകരം രൂപീകരിച്ച മുന്നംഗ ബഞ്ചാണ് ഇന്ന് കേസില്‍ വാദം കേട്ടത്. കോഴ അന്വേഷണത്തെക്കുറിച്ച് നിലവില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.ഇതിന് പകരം പ്രത്യേകം അന്വേണസംഘം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here