എന്‍ സി പി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍; തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

എന്‍ സി പി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ചേരും. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, വിഷയം യോഗം ചര്‍ച്ച ചെയ്‌തേക്കും. തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

അതേസമയം തോമസ് ചാണ്ടി രാജിവെക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യില്ലെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് രാഷ്ടീയം വിവാദങ്ങളുടെയും അഭ്യൂഹങ്ങളുടെയും പശ്ചാത്തലത്തിലാണ് എന്‍ സി പി നേതൃയോഗം ചേരുന്നത്. തോമസ് ചാണ്ടിയുടെ ഭാവി സംബന്ധിച്ച് യോഗം നിര്‍ണായക തീരുമാനം എടുക്കമെന്നാണ് പൊതുവെ കരുതിയിരുന്നത് എന്നാല്‍ യോഗത്തില്‍ രാജി സംബന്ധിച്ച് ചര്‍ച്ച വേണ്ടെന്നാണ് എന്‍ സി പിയുടെ നിലപാട്.

യോഗത്തിന്റെ മുഖ്യഅജണ്ട തോമസ് ചാണ്ടി വിഷയമല്ലെന്നും അജണ്ട നേരത്തെ തീരുമാനിച്ചതാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം യോഗം ചര്‍ച്ച ചെയ്യും. രാജിക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
കേന്ദ്ര നേതൃത്വം കൂടി പങ്കെടുക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News