തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയതുള്ള തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം. കലക്ടര്‍ക്കെതിരായ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് തോമസ്സ് ചാണ്ടിയോട് ഹൈക്കോടതി ചോദിച്ചു.

സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്ന ഒരു മന്ത്രി എങ്ങനെയാണ് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുന്നതെന്ന് കോടതി
ആരാഞ്ഞു.

സര്‍ക്കാരിനെതിരെ മന്ത്രിക്ക് ഹര്‍ജി കൊടുക്കുവാന്‍ കഴിയുമോയെന്നും ഇത്തരത്തില്‍ ഒരു കേസ് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും എന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

ചാണ്ടിയെ അയോഗ്യനാക്കേണ്ട സാഹചര്യമെന്ന് കോടതിയുടെ വാക്കാല്‍ പരാമര്‍ശിച്ചു. മുഖ്യമന്ത്രിയിലും മന്ത്രി സഭയിലും ചാണ്ടിക്ക് വിശ്വാസമില്ലെയെന്നും കോടതി ചോദിച്ചു.

എന്നാല്‍ വ്യക്തിപരമായാണ് ഹര്‍ജി നല്‍കിയതെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതി അറിയിച്ചു. റിസോര്‍ട്ട് നിര്‍മ്മിച്ച് 9 വര്‍ഷം കഴിഞ്ഞാണ് പരാതി ഉയര്‍ന്നതെന്നും മമതാ ബാനര്‍ജി സ്വന്തം സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ചാണ്ടിയുടെ അഡ്വക്കേറ്റ് തന്‍ഖ കോടതിയെ അറിയിച്ചു.

പ്രധാന വാദങ്ങള്‍

റിസോര്‍ട്ട് നിര്‍മ്മിച്ച് 9 വര്‍ഷം കഴിഞ്ഞാണ്പരാതി ഉയര്‍ന്നതെന്ന് തന്‍ഖ കോടതിയില്‍ വാദിച്ചു.നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലം തോമസ് ചാണ്ടിയുടേതല്ല.

മന്ത്രിയായപ്പോള്‍ റിസോര്‍ട്ടിന്റെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ കമ്പനിയോടാണ് വിശദീകരണം തേടേണ്ടത്’കമ്പനി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍  കമ്പനിക്കെതിരെ നടപടിയെടുക്കാം’ .’കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ പരാമര്‍ശമില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News