തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട് പ്രയാര്‍

തിരുവനന്തപുരം : തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെച്ചു. ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.

ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചിരുന്നു.

ഇതില്‍ ഗവര്‍ണര്‍ വിശദീകരണം ആരായുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സില്‍ വ്യക്തത ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.സര്‍ക്കാര്‍ വിശദീകരണം നല്‍കുകയം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1950ലെ തിരൂവിതാം-കൂര്‍കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറങ്ങിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു. അജയ് തറയിലിന്റെ അംഗത്വം നഷ്ടപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News