ഇറ്റലിയില്ലാത്ത റഷ്യന്‍ ലോകകപ്പ്; ഗോള്‍വല കാക്കാന്‍ ഇനി ബഫണില്ല

റഷ്യന്‍ ലോകകപ്പിന് മുമ്പ് ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത മിലാനില്‍ നിന്ന്. മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലി ഇത്തവണ ലോകകപ്പിനില്ല. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ സ്വീഡന്‍റെ മഞ്ഞപ്പടയോട് തോറ്റ് ഇറ്റലി പുറത്തായി.

ഇരുപാദങ്ങളിലായി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അസൂറികളുടെ തോല്‍വി. തോല്‍വിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്യാപ്റ്റനും ഇതിഹാസ ഗോള്‍പ്പറുമായ ജിയാന്‍ലൂഗി ബഫണ്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

ഇറ്റലിയുടെ മൈതാനത്ത് നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്‍റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.

ആദ്യ പാദത്തില്‍ ഇറ്റലി 1–0ന് പിന്നിലായിരുന്നു. മഞ്ഞക്കാര്‍ഡുകളുടെ അതിപ്രസരം കണ്ട മല്‍സരത്തില്‍ സ്വീഡനോട് ഗോളടിക്കാന്‍ മറന്നാണ് ഇറ്റലി ലോക ഫുട്ബോ‍ഴ്ക മാമാങ്കത്തില്‍ നിന്ന് പുറത്തായത്.
പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മത്സരത്തില്‍ ഒന്‍പതു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. നിരവധി അവസരങ്ങള്‍ തുലച്ചതും ഇറ്റലിക്ക് തിരിച്ചടിയായി.

മല്‍സരത്തിന്‍റെ 76 ശതമാനം സമയവും പന്തു കൈവശം വച്ചു കളിച്ച ഇറ്റലിക്ക് ഒരിക്കല്‍പ്പോലും സ്വീഡിഷ് പ്രതിരോധം ഭേദിക്കാനായില്ല. പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയന്‍ നിരയെ പിടിച്ചുകെട്ടി സ്വീഡന്‍ 2006ന് ശേഷം ആദ്യമായി ലോകകപ്പിന് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.

ഇതുവരെ ലോകകപ്പ് നേടിയിട്ടുള്ള രാജ്യങ്ങളിൽ റഷ്യൻ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ ഏക ടീമാണ് ഇറ്റലി. ഇറ്റലിയില്ലാത്ത ലോകകപ്പ് നടക്കുന്നത്. നാലു തവണ ലോകകപ്പ് നേടിയ ചരിത്രമുണ്ട് അസൂറികള്‍ക്ക്. 1984, 38, 82, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ചാമ്പ്യന്മാരായത്.

1970ലും 94ലും റണ്ണറപ്പുകളായി. രണ്ടു തവണ സെമിയിലും പുറത്തായി. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയും, ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഗ്രൂപ്പ്റൗണ്ടില്‍ തന്നെ ഇറ്റലി പുറത്തായിരുന്നു.

ഇറ്റലിയില്ലാതെ മൂന്നാം ലോകകപ്പിനാണ് റഷ്യയില്‍ പന്തുരുളുക. 1930ല്‍ യുറഗ്വായിലും 1958ല്‍ സ്വീഡനിലും ഇറ്റലിയില്ലാത്ത ലോകകപ്പ് അരങ്ങേറിയിട്ടുള്ളത്. പിന്നീട് നടന്ന 14 ലോകകപ്പുകളിലും കിരീടസാധ്യതയില്‍ മുന്നിലുള്ള ടീമായി എന്നും ഇറ്റലിയുണ്ടായിരുന്നു.

2006ലെ ജര്‍മന്‍ ലോകകപ്പിനുശേഷം പന്ത്രണ്ടു വര്‍ഷത്തിനുശേഷമാണ് സ്വീഡന്‍ ലോകകപ്പിന്‍റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്നത്.

ഇറ്റലിയുടെ പുറത്താറകലിനേക്കാളേറെ ഫുട്ബോള്‍ ആരാധകരെ വേദനിപ്പിക്കുന്നത് ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂഗി ബഫണിന്‍റെ വിരമിക്കല്‍ തീരുമാനം കൂടിയാണ്.

ബഫണ്‍ കൂടി പടിയിറങ്ങുന്നതോടെ അവസാനമാകുന്നത് ഇറ്റാലിയന്‍ ഫുട്ബോളിന്റെ ഒരുയുഗം കൂടിയാണ്. 20 വർഷത്തെ കരിയറിൽ തന്റെ രാജ്യത്തിനായി 175 തവണയാണ് ബഫൺ ഗോൾ വല കാത്തത്.

2006ൽ സിനദൻ സിദാന്‍റെ ഫ്രാൻസിനെ വീഴ്ത്തി ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ബഫൺ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News