
കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലെ അന്തിമ തീരുമാനം കേന്ദ്രനേതൃത്വം കൈകൊള്ളുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈകൊണ്ടതെങ്കിലും രാജി വയ്ക്കില്ലെന്ന് പറയില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
ചാണ്ടി അപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന് വന്ന പൊതുവികാരം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും തങ്ങള്‍ക്ക് മന്ത്രിയെ പുറത്താക്കാനുള്ള അവകാശമില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here