കോ‍ഴിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; പതിനാലുകാരന്‍ അറസ്റ്റില്‍; എഫ് ഐ ആര്‍ ഞെട്ടിക്കുന്നത്

കോ‍ഴിയെ ബലാത്സംഗം ചെയ്ത 14കാരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ജാലാപൂർ ഭാട്ട്യയിലെ പൊലീസ് സ്റ്റേഷനിലാണ് അൻസാർ ഹുസൈൻ എന്ന ബാലനുളളത്.

ലാഹോറിൽ നിന്ന് 200 കിലോമീറ്റർ അകലെയുളള പ്രദേശമാണിവിടം. ബാലന്‍റെ അയൽക്കാരൻ മൻസാബ് അലിയുടെ പരാതിയിലാണ് അറസ്റ്റ്. നവംബർ 11ന് കോ‍‍ഴിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

“ഹുസൈന്‍റെ ക്രൂര പീഡനത്താൽ കോ‍ഴി മരിച്ചു .നസറുളള,തുഫൈൽ എന്നിവർ ഈ കൃത്യത്തിന് സാക്ഷികളാണ്.”-പരാതിക്കാരനെ ഉദ്ധരിച്ച് എഫ്ഐആർ ഇങ്ങിനെ പറയുന്നു.

മെഡിക്കൽ പരിശോധനയിൽ കോ‍ഴി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞു.”ഹുസൈൻ കുറ്റം സമ്മതിച്ചു.ലൈംഗിക ദാരിദ്ര്യത്താലാണ് താനിത് ചെയ്തതെന്ന് ഹുസൈൻ പറഞ്ഞു.”-സ്റ്റേഷൻ ഹൗസ് ഓഫീസർ സർഫ്രാസ് അഞ്ജും ദി എക്സ്പ്രസ് ട്രിബ്യൂണിനോട് പറഞ്ഞു.

പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News