ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് തമിഴകത്ത് തരംഗമാകാന്‍ കമല്‍; രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചു

ചെന്നൈ: തമിഴകം ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഉലകനായകന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനായി. ഒടുവില്‍ കമല്‍ തന്റെ രാഷ്ട്രീയ നിലപാടും പാര്‍ട്ടിയും സംബന്ധിച്ച പ്രഖ്യാപനം നടത്തി.

ഇടതുപക്ഷവുമായി ചേര്‍ന്ന് തമിഴകത്ത് പുതിയ മുന്നണി ഉണ്ടാക്കുമെന്ന് കമല്‍ വ്യക്തമാക്കി. ജയലളിതയുടെ അഭിവത്തില്‍ തകര്‍ന്നടിഞ്ഞ തമിഴ് രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കുകയെന്നതാണ് കമലിന്റെ ലക്ഷ്യം.

ട്വിറ്ററിലൂടെയായിരുന്നു ഉലകനായകന്റെ പ്രഖ്യാപനം. ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാര്‍ട്ടിയെന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന സൂചനയും കമല്‍ നല്‍കിയിട്ടുണ്ട്.

ജന്മദിനത്തില്‍ പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള നീക്കത്തിലായിരുന്നു കമല്‍. ചെന്നൈയിലുണ്ടായ മഴയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ പ്രഖ്യാപനം മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News