സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി അവസാനിക്കുന്നു

റിയാദ്; സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കും . ഈവര്‍ഷം മാര്‍ച്ച് 29-നാണ് സൗദി അറേബ്യ മൂന്നുമാസം കാലാവധിയുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്.

‘നിയമലംഘകരില്ലാത്ത രാജ്യം’ദേശീയ കാമ്പയിന്റെ ഭാഗമായി വിദേശികള്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടുന്നതിന് അവസരം നല്‍കിയിരുന്നു. പിന്നീട് പല തവണ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു.

പൊതു മാപ്പ് നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇഖാമ, തൊഴില്‍ നിയമലംഘകരേയും മറ്റു രാജ്യത്തേക്ക് നുഴഞ്ഞു കയറുകയും ഹജ്ജ് ഉംറ കാലാവധി അവസാനിച്ചും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരേയം കണ്ടെത്തി പിടികൂടി നാടുകടത്തുന്നതിനു സൗദി ആഭ്യന്തര മന്ത്രാലയത്തിനി കീഴിലുള്ള വിഭാഗം നാളെ മുതല്‍ പരിശോധന ശക്തമാക്കും .

അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി ജവാസാത് വ്യക്തമാക്കിയിരുന്നു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി എക്‌സിറ്റ് ലഭിച്ച് നാടുവിട്ട പന്ത്രാണ്ടായിരം പേര്‍ വീണ്ടും പുതിയ വിസകളില്‍ സൗദിയില്‍ തിരിച്ചെത്തിയതായി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here