മണ്ഡല മകര വിളക്കുത്സവങ്ങള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഈ വര്‍ഷത്തെ മണ്ഡല മകര വിളക്കുത്സവങ്ങള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 6 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തിലാണ് നട തുറക്കുക.

വ്രതശുദ്ധിയുമായി പൊന്നമ്പല നട ഇന്ന് വൈകീട്ട് തുറക്കും. വൈകീട്ട് 6 മണിക്ക് നിലവിലുള്ള മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് തിരുനട തുറക്കുക.

ചാലക്കുടി കൊടകര മംഗലത്ത് അഴകത്ത് മനയില്‍ എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി സ്ഥാനമേല്‍ക്കും.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്ത് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞുകൊടുക്കും.

വൃശ്ചികം 1 ന് പുതിയ മേല്‍ശാന്തിയാണ് നടതുറക്കുക. എല്ലാ ദിവസവും രാവിലെ 3.30ന് നടതുറക്കുകയും രാത്രി 11ന് നട അടയ്ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News