രാജ്യം കണ്ടു പഠിക്കട്ടെ; ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളെന്ന കേരളത്തിലെ പുതിയ മാതൃക

തിരുവനന്തപുരം; രാജ്യത്തിന് മാതൃകയായി കേരളത്തില്‍ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ നിലവില്‍ വന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആറിടത്തായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് .

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പദ്ധതിയുടെ ഒൗപചാരികമായ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഒരു പതിറ്റാണ്ട് മുന്‍പ് കസ്റ്റഡിയിലെടുക്കുന്നവരെ ഉരുട്ടി കൊലപെടുത്തിയതിന്‍റെ പേരില്‍ കുപ്രസിദ്ധി നേടിയ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍റെ ഇന്നത്തെ രൂപം കണ്ടാല്‍ ആരും ഒന്ന് അമ്പരന്ന് പോകും.

ഒറ്റ നോട്ടത്തില്‍ നഗരത്തിന് നടുവിലിരിക്കുന്ന കുട്ടികളുടെ പാര്‍ക്ക് എന്ന് തെറ്റിധാരണയുണ്ടായേക്കാം ,ഭിത്തിയിയില്‍ നിറയെ മനോഹരമായ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കലപില കൂട്ടി ബഹളം ഉണ്ടാക്കുന്ന കുരുന്നുകള്‍ പോലീസ് മാമന്‍മാര്‍ക്ക് നടവിലൂടെ ഒാടികളിക്കുന്നു. കാക്കിയുടെ കാഠിന്യം ലേശം കുറച്ച് ഫോര്‍ട്ട് സ്റ്റേഷനും മാറുകായാണ് .കേരളത്തിലെ ആദ്യ ശിശു സൗഹൃദ സ്റ്റേഷനായി .

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളും ഉറപ്പ് വരുത്തുക പോലീസ് സ്റ്റേഷനുകള്‍ ശിശു സൗഹൃദമാകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളത്തിലെ ആറ് പോലീസ് സ്റ്റേഷനുകളെ ശിശു സൗഹൃദ സ്റ്റേഷനായി പ്രഖ്യാപിച്ചത് .

തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളാണ് ആദ്യഘട്ടം ഈ പദ്ധതി നടപ്പാക്കുന്നത്.

കുട്ടികളുമായി സംവദിക്കുന്നതിന് പ്രത്യേകമായ മുറിയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിജ്ഞാനപ്രദമായ പുസ്തകങ്ങളും മാസികകളും നിയമപുസ്തകങ്ങളും മറ്റ് സാമഗ്രികളും സ്റ്റേഷനുകളില്‍ ലഭ്യമായിരിക്കും.

ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ ആക്ട് തുടങ്ങിയ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പിക്കുന്നതിനുള്ള മുഴുവന്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുക.

പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമപരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുകയോ മറ്റു രീതിയില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുകയോ ചെയ്യുന്ന എല്ലാ കുട്ടികളെയും സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ കണ്ടെത്തുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് .

ഫോര്‍ട്ട് സ്റ്റേഷനെ ആദ്യ ശിശു സൗഹൃദ സ്റ്റേഷനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.വി എസ് ശിവകുമാര്‍ എം എല്‍ എ , മേയര്‍ വികെ പ്രശാന്ത് , ഡിജിപി ലോക്നാഥ് ബെഹറ, ബി.സന്ധ്യ,റേഞ്ച് ഐജി മനോജ് എബ്രഹാം, എന്നീവര്‍ ചടങ്ങില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News