ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കുമോ; ഇന്നറിയാം

ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഇന്ന് സൂപ്രിം കോടതിയുടെ പരിഗണനയ്ക്ക് വരും. കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാടാണ് സുപ്രീംകോടതി പരിശോധിക്കുക.

കേസ് ഏറ്റെടുക്കാനാകുമോ ഇല്ലയോ എന്ന് രേഖാമൂലം സിബിഐ സത്യവാങ്ങ്മൂലം നല്‍കാന്‍ നേരത്തെ പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നു. ജിഷ്ണി കേസ് ഏറ്റെടുക്കാനാകില്ലെന്ന നിലപാടാണ് സിബിഐ കഴിഞ്ഞ തവണ വാക്കാല്‍ അറിയിച്ചത്.

ഇത് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്രയും നാള്‍ കേസ് അന്വേഷിക്കുന്നതു പോലെ നിലപാട് സ്വീകരിച്ചിട്ട് പെട്ടെന്ന് കേസ് ഏറ്റെടുക്കാനാകില്ലെന്ന് പറയുന്നതിലെ യുക്തി സുപ്രിംകോടതി ചോദ്യം ചെയ്തിരുന്നു.

കേസില്‍ കൃഷ്ണദാസ് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടൊപ്പം ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് നല്‍കിയ അപേക്ഷയും കോടതി പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News