പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ; ഈ കാ‍ഴ്ച കാണു; നിങ്ങളുടെ ക്രൂരതയുടെ ഫലമാണിത്

നദിയിലും കടലിലുമെല്ലാം വലിച്ചെറിയുുന്ന പ്ളാസ്റ്റിക്കുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്? ഇതറിയണമെങ്കില്‍ കരീബിയന്‍ കടലില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകളും ദൃശ്യങ്ങളും കണ്ടാല്‍ മതി.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹോഡുറാന്‍ ദ്വീപിന് സമീപത്താണ് കടലിനെ വി‍ഴുങ്ങുന്ന വന്‍ പ്ളാസ്റ്റിക് കൂമ്പാരം കണ്ടെത്തിയത്.

ഗ്വാട്ടിമാലയിലെ മൊണ്‍ട്ടാഗ്വാ നദിയിലൂടെ ഒ‍ഴുകിയെത്തി കടലില്‍ കൂടിച്ചേര്‍ന്നതാണത്രെ ഇവ. ഈ മേഖലയില്‍ ഇപ്പോള്‍ മത്സ്യസമ്പത്തില്ല. ഇവിടുത്തെ മത്സ്യങ്ങളെല്ലാം വിദൂര പ്രദേശങ്ങളിലേയ്ക്ക് പലായനം ചെയ്തു.

ലോകത്ത് ഓരോവര്‍ഷവും ശരാശരി 80 ലക്ഷം ടണ്‍ പ്ളാസ്റ്റിക്കാണ് കടലിലെത്തുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍
മത്സ്യസമ്പത്ത് മാത്രമല്ല,കടലിനെ ആശ്രയിക്കുന്നവരുടെ ജീവിതവും അധികം താമസിക്കാതെ പ്രതിസന്ധിയിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here