കമലിനു പിന്നാലെ ദീപികയ്‌ക്കെതിരെ വാളെടുത്ത് ബിജെപി; ദീപിക ഇന്ത്യാക്കാരിയല്ലെന്ന് സുബ്രമണ്യന്‍സ്വാമി; പ്രതിഷേധം ഇരമ്പുന്നു

മുംബൈ: രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന അസഹിഷ്ണുത വര്‍ദ്ദിക്കുന്നു. കമല്‍ഹാസനു പിന്നാലെ പ്രമുഖ നടി ദീപിക പദുക്കോണിനെതിരെയാണ് സംഘപരിവാര്‍ വാളെടുത്തിരിക്കുന്നത്.

ദീപികയെ അധിക്ഷേപിക്കുന്ന പ്രസ്താവനകളുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ് കൊലവിളിക്ക് നേതൃത്വം നല്‍കുന്നത്.

രാജ്യം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന ദീപികയുടെ പരാമര്‍ശമാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. ദീപിക ഇന്ത്യാക്കാരിയല്ലെന്ന പ്രകോപനവുമായാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.

പ്രമുഖ ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദീപിക ഡച്ചുകാരിയാണെന്നും സ്വാമി വിളിച്ചുപറഞ്ഞു. ട്വിറ്ററിലും സ്വാമി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അധ:പതനത്തെ കുറിച്ചാണ് ദീപിക ഭാരതീയര്‍ക്ക് ക്ലാസെടുക്കുന്നത്. ദീപികയുടെ കാഴ്ചപ്പാടില്‍ നിന്നും പിന്നോട്ട് പോയാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി നേടാനാവുമെന്നായിരുന്നു സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിക്കെതിരെ പ്രതികരിച്ചതാണ് ദീപികയെ ബിജെപി നോട്ടമിടാന്‍ കാരണം.

നമ്മുടെ രാജ്യം പിന്നോട്ടുപോയിരിക്കുകയാണെന്നും രാജ്യം എവിടെ എത്തി നില്‍ക്കുന്നുവെന്നതും ആലോചിക്കേണ്ട കാര്യമാണ്. ഇത് തീര്‍ത്തും അപലപീനയമാണന്നുമായിരുന്നു ദീപികയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News