രാഹുലിനെ പപ്പു എന്ന് വിളിക്കരുത്; ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പപ്പു എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബിജെപിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാഹുലിനെ അധിക്ഷേപിക്കുന്നതിനാണ് പപ്പു എന്ന് വിളിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പപ്പു എന്ന പേര് ഉപയോഗിച്ചായിരുന്നു ബിജെപി രാഹുലിനെ വിമര്‍ശിക്കുന്നത്. അതേസമയം പപ്പു എന്ന വാക്ക് ഒരു വ്യക്തിയിലേക്കും നീളുന്നില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം പുന:പരിശോധിക്കണമെന്ന ആവശ്യത്തിലാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News