എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍; അത്ഭുത മേക്കോവറില്‍ മോഹന്‍ലാല്‍;ചിത്രങ്ങള്‍ പുറത്ത്; വിസ്മയലോകത്തില്‍ ആരാധകര്‍

കൊച്ചി: അഭിനയ ജീവിതത്തിലെ അമ്പരപ്പിക്കുന്ന മേക്കോവറുമായി മോഹന്‍ലാല്‍. ഒടിയന്റെ മൂന്നാം ഷെഡ്യൂളിലാണ് ആരേയും അമ്പരപ്പിക്കുന്ന മേക്കോവറില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

ഒടിയന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായാണ് 30 വയസ്സുകാരനായി ലാല്‍ മാറിയിരിക്കുന്നത്. മോഹന്‍ലാലിന്റെ അത്ഭുത രൂപമാറ്റം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.

ക്യൂട്ട് ലുക്കില്‍ ലാലേട്ടന്‍ ഡിസംബര്‍ 5ാം തീയതി ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പറഞ്ഞു.

കഠിനമായ വ്യായാമ മുറകളിലൂടെയും യോഗയിലൂടെയും 30 കാരനായി ലാലേട്ടന്‍ മാറിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News