സിനിമയും സിനിമാക്കാരുമില്ല; വിവാഹമോചനവും കഴിഞ്ഞു; പ്രിയാരാമന്‍ ജീവിത വിജയം നേടിയതിങ്ങനെ

മലയാള സിനിമയിലെന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഒരു കാലത്തെ പ്രിയനടിയായിരുന്നു പ്രിയാരാമന്‍. തമിഴകത്തെ തലൈവ രജനീകാന്ത് തിരക്കഥയെഴുതി അഭിനയിച്ച വള്ളിയെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പ്രിയാരാമന്‍ സൂപ്പര്‍ നായികയാകാന്‍ അധിക കാലം വേണ്ടിവന്നില്ല.

ദക്ഷിണേന്ത്യയിലാകെ മിന്നിത്തിളങ്ങിയെങ്കിലും ആ താരത്തിളക്കത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. താരനിരയില്‍ നിന്ന് പൊടുന്നനെ പ്രിയാരാമന്‍ അപ്രത്യക്ഷമാകുകയായിരുന്നു.

പിന്നീട് സീരിയലുകളിലൂടെ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും താരപ്പകിട്ട് തിരിച്ചുപിടിക്കാനായില്ല. സ്വകാര്യ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളായിരുന്നു താരത്തിന് പലപ്പോഴും തിരിച്ചടിയായത്.

നടനും നിര്‍മ്മാതാവുമായ രഞ്ജിത്തുമായുള്ള വിവാഹജീവിതത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ വേട്ടയാടി. അടുത്തിടെ വിവാഹ മോചനം കൂടി കഴിഞ്ഞതോടെ പ്രിയ തകര്‍ന്നു പോകേണ്ടതായിരുന്നു.

എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തുന്ന ജീവിതവിജയത്തിന്റെ നിറവിലാണ് താരസുന്ദരി ഇന്ന്. ഗ്രാനൈറ്റ് ബിസിനസ് രംഗത്ത് ചുവടുവെച്ച പ്രിയാരാമന്‍ അവിശ്വസനീയ വിജയമാണ് നേടിയെടുത്തത്.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളേയും അവ മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താനായതിന്റെയും സന്തോഷം പ്രിയ നായിക വ്യക്തമാക്കി.

നോ എന്ന് ഉറക്കെ പറയാന്‍ ശേഷിയുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയിക്കാനാകുമെന്ന പാഠം കൂടിയാണ് പ്രിയാരാമന്‍ പകര്‍ന്നു നല്‍കുന്നത്.

മക്കളാണ് തന്റെ വിജയ ശക്തിയെന്നും അവര്‍ വ്യക്തമാക്കി. അഭിനയത്തിലേക്ക് തിരിച്ചു വരുന്ന കാര്യം ആലോചിക്കുമെന്നും പ്രിയാരാമന്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News