അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ.
സൂപ്പര്‍ താര നിരയില്ലാതെ ഒരുങ്ങുന്ന ചിത്രം ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തും.അരയന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
പി.എഫ് മാത്യൂസ് രചന നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ്.ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here