നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി നിര്‍മ്മലന്‍ കീ‍ഴടങ്ങി

നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി നിര്‍മലന്‍ കീഴടങ്ങി. മധുര ഹൈക്കോടതി ബഞ്ച് മുമ്പാകെ അഭിഭാഷകനായ കെ കെ വിജയനോടൊപ്പമെത്തിയായിരുന്നു കീ‍ഴടങ്ങിയത്.

അടുത്ത ബന്ധുകളെ പോലീസ് അറസ്റ്റ് ചെയ്തോടെയാണ് നിര്‍മ്മലന്‍ സമ്മര്‍ദ്ദത്തിലായത്. കീ‍ഴടങ്ങിയ നിര്‍മ്മലനെ കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഇന്ന് മധുര ജയിലില്‍ താമസിപ്പിക്കാനാണ് സാധ്യത.

കേസന്വേഷണം നടത്തുന്ന തമി‍ഴ് നാട് ക്രൈംബ്രാഞ്ച് എക്കണോമിക് ഒഫന്‍സ് വിംഗ് നാളെ നിര്‍മ്മലനെ കസ്റ്റഡിയില്‍ ലഭിക്കാനായി അപേക്ഷ സമര്‍പ്പിക്കും. ഇവരുടെ ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം കേരള പൊലീസും നിര്‍മ്മലനെ കസ്റ്റഡിയില്‍ വാങ്ങും.

മധുര കോടതിയില്‍ നിര്‍മ്മലന്‍ കീ‍ഴടങ്ങുമെന്ന് ഇന്നലെ തന്നെ കൈരളി പീപ്പിള്‍ ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍മ്മലന്‍ കസ്റ്റഡിയിലായതോടെ ബിനാമി അടക്കമുള്ള ബന്ധങ്ങള്‍ തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷ.

http://www.kairalinewsonline.com/2017/11/15/145111.html

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News