കാന്താരി നല്ലതാണ്; വളരെ നല്ലതാണ്; ഇനി കുറച്ച് കാന്താരി മാഹാത്മ്യം

ഔഷധങ്ങളുടെ കലവറയായ കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. അതുകൊണ്ടാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.

കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രമാണ്. എരിവ് കൂടുംതോറും കാന്താരിയുടെ ഔഷധഗുണവും കൂടുമെന്നാണ് പറയുന്നത്.

മുളകിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ് അതിന്റെ പുകച്ചിലിന് കാരണം പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥം തന്നെ.

സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ പഴുത്ത കാന്താരി അത്യുത്തമമാണ്. നാട്ടുവൈദ്യന്‍മാര്‍ വേദന സംഹാരിയായി ഉപയോഗിക്കുന്നത് കാന്താരിയാണ്. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ ഇവ തടസ്സപ്പെടുത്തും.


അതനിനാലണ് കാന്താരിമുളകിനെ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്റെ ശത്രുവാണ്. കൊലെസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്.

രക്ത ശുദ്ധി, ഹ്യദയാരോഗ്യം എന്നിവയ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുവാനുള്ള കഴിവും കാന്താരിയിലെ ‘ജീവകം സി’ക്കുണ്ട്. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും

കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.

കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല,വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News