നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സഹോദരനെ പൊലീസ് ചോദ്യംചെയ്യുന്നു. വൈകിട്ട് അഞ്ചു മണിയോടെയാണ് അനൂപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്.

രാവിലെ 10 മുതല്‍ രണ്ടു മണിവരെ ദിലീപിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അനൂപിനെ വിളിപ്പിച്ചത്. എസ്പി സുദര്‍ശനന്‍, സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദിലീപിനെ ചോദ്യം ചെയ്തത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലായിരുന്നുവെന്ന് ദിലീപ് അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ദിലീപിന്റെ മുന്‍ഡ്രൈവര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും ഹാജരായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News