കോഴിക്കോട്ടെ ബിജെപി നേതാവിന്റെ ക്രൂരത 10 വയസുകാരിയോട്; കുടുംബവഴക്കിന്റെ മറവില്‍ പെണ്‍കുട്ടിക്ക് മര്‍ദ്ദനം; കൊല്ലുമെന്ന് ഭീഷണിയും

കോഴിക്കോട്: കുന്ദമംഗലത്ത് ബിജെപി നേതാവ് വീട്ടില്‍ കയറി 10 വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ബിജെപി കുന്ദമംഗലം ജനറല്‍ സെക്രട്ടറി സുരേഷ് മാനാട്ടില്‍, സഹോദരനായ ഗിരീഷിന്റെ വീട്ടില്‍ കയറി ഭാര്യയെയും 10 വയസായ പെണ്‍കുട്ടിയെയും ക്രൂരമായി മര്‍ദ്ദിച്ചത്.

വീട്ടില്‍ തനിച്ചായിരുന്ന ഗിരീഷിന്റെ ഭാര്യയെ മര്‍ദ്ദിച്ചതായും തടയാന്‍ വന്നപ്പോള്‍ മകളെ ചുമരിന് ചേര്‍ത്ത് പിടിച്ച് അടിച്ചതായും പരാതിയില്‍ പറയുന്നു.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.

സംഭവത്തില്‍ കുന്ദമംഗലം പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതിയും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News