നെക്സ്റ്റ് ടോപ്പ് മോഡല്‍ നഗ്‌നയാണ്; സ്ത്രീകളെ നഗ്‌നരാക്കി ടെലിവിഷന്‍ ഷോ വിവാദത്തില്‍

പൂര്‍ണ നഗ്‌നരായി വനിതാ മത്സരാര്‍ത്ഥികളെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യിപ്പിച്ച ഓസ്ട്രിയന്‍ ടെലിവിഷന്‍ പരിപാടിയായ ഓസ്ട്രിയാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോ വിവാദത്തില്‍.

വനിതാ മോഡലുകളെ നഗ്‌നരാക്കിയെന്ന് മാത്രമല്ല, പുരുഷ മത്സരാര്‍ത്ഥികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോഷൂട്ടും ചാനല്‍ പൂര്‍ത്തിയാക്കി.
മികച്ച മോഡലുകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓസ്ട്രിയന്‍ ചാനല്‍ റിയാലിറ്റി ഷോയായ
നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോയുടെ എട്ടാം എപ്പിസോഡിലാണ് നഗ്‌ന മോഡലിങ്ങും ഫോട്ടോ ഷൂട്ടൗട്ടും.

മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌കുകളില്‍ ഒന്നായിരുന്നു നഗ്‌ന ഫോട്ടോഷൂട്ട്. ടാസ്‌ക് അറിഞ്ഞതോടെ ചില വനിതാ മത്സരാര്‍ത്ഥികള്‍
പിന്‍വാങ്ങിയപ്പോള്‍ ചിലര്‍ ചലഞ്ച് ഏറ്റെടുത്തു. ഒരു വീടിന്റെ ബാല്‍ക്കണി പശ്ചാത്തലമായുള്ള ഫോട്ടോ ഷൂട്ടില്‍ ടാസ്‌ക്ക് മുഴുവനാക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് വെറും 15 മിനിട്ടാണ് നല്‍കിയത്.

ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പുരുഷ മോഡലുകള്‍ മുഴുവന്‍ വസ്ത്രങ്ങളും ധരിച്ച് പങ്കെടുത്തപ്പോള്‍ സ്ത്രീകളെ വസ്ത്രമണിയാന്‍ പ്രൊഡ്യൂസര്‍ സമ്മതിച്ചില്ല. പരിപാടിയുടെ പ്രൊമോ പുറത്ത് വിട്ടതോടെ പൊതുസമൂഹത്തില്‍ ചാനലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവാദങ്ങളെന്തായാലും റിയാലിറ്റി ഷോ വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകളാണ്.

നിരവധി മോഡലിങ്ങ് കരാറുകള്‍, ഫാഷന്‍ മാഗസിനിലെ സെന്റര്‍ പേജ്, കവര്‍ ചിത്രം, സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പരസ്യ കരാറുകള്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News