‘അശ്ലീല സിനിമ വിശേഷം’ കുട്ടികളോട് പങ്ക് വച്ച് ബിജെപി മുഖ്യമന്ത്രി

ശിശുദിനത്തോടനുബന്ധിച്ച പരിപാടിയില്‍ കുട്ടികളോട് സംവേദിക്കുന്നതിനിടെയാണ് ചെറുപ്പകാലത്ത് അശ്ലീല സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ വെളിപ്പെടുത്തിയത്.

ചെറുപ്പകാലത്ത് എങ്ങനെയുള്ള സിനിമകളാണ് കണ്ടിരുന്നതെന്ന വിദ്യാര്‍ത്ഥികളിലൊരാളുടെ ചോദ്യത്തിന് മറുപടിയായാണ് പരീഖര്‍ ഇക്കാര്യം പറഞ്ഞത്. അശ്ലീല സിനിമ കാണാന്‍ പോയി പിടിക്കപ്പെട്ട അനുഭവവും പരീഖര്‍ കുട്ടികളുമായി പങ്കുവച്ചു.

സഹോദരന്‍ അവധൂതിനൊപ്പമാണ് മിക്കപ്പോഴും അത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ പോയിരുന്നത്. ഒരിക്കല്‍ സിനിമ കാണാന്‍ പോയപ്പോള്‍ അയല്‍ക്കാരനായ ഒരാള്‍ കണ്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു.

ഇടവേളയ്ക്ക് ലൈറ്റ് തെളിഞ്ഞപ്പോളാണ് അടുത്തിരിക്കുന്നത് അയല്‍ക്കാരനാമെന്ന് മനസ്സിലായത്. അയല്‍ക്കാരന്‍ കണ്ടതോടെ ആകെ പ്രശ്‌നമാകുമെന്ന് മനസിലായി. സിനിമ മുഴുവന്‍ കാണാന്‍ നില്‍ക്കാതെ തിയേറ്ററില്‍ നിന്ന് മുങ്ങി.

അയല്‍ക്കാരന്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍ മുന്‍കരുതലായി വീട്ടിലെത്തിയപ്പോള്‍തന്നെ അമ്മയോട് ഒരു സിനിമയ്ക്ക് പോയെന്നും എന്നാല്‍ അശ്ലീല സിനിമയാണെന്ന് മനസ്സിലായപ്പോള്‍ ഇടയ്ക്ക് ഇറങ്ങിപ്പോന്നുവെന്നും അയല്‍ക്കാരനെ അവിടെ കണ്ടുവെന്നും പറഞ്ഞു.

പ്രതീക്ഷിച്ചതു പോലെ അടുത്ത ദിവസം അയല്‍ക്കാരന്‍ ഞങ്ങളെ സിനിമാ തീയേറ്ററില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിച്ചു. എന്നാല്‍ മുന്‍കൂട്ടി ഇക്കാര്യം പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ടെന്നും പരീക്കര്‍ വ്യക്തമാക്കി.

നിങ്ങളും ഇതുപോലെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കണമെന്ന് പരീഖര്‍ കുട്ടികള്‍ക്ക് ഒരു ഉപദേശവും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News