ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ ഈ മാസം 21ന് ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ .

പള്ളിവാസല്‍, ദേവികുളം, ശാമ്പാറ, ചിന്നക്കനാല്‍, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങി പത്ത് പഞ്ചായത്തുകളിലാണ് പ്രധാനമായും ഹര്‍ത്താല്‍ ആചരിക്കുക.

കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് എം എല്‍ എ- എസ് രാജേന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here