ബിസിസിഐക്കെതിരെ പരസ്യവിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍;വിരാട് കോഹ്‌ലി തുടങ്ങിവയ്ക്കുന്നത് പുതിയ പോരാട്ടമോ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തിയത്. കായിക താരങ്ങള്‍ക്ക് വിശ്രമം പോലുമില്ലാത്ത മത്സരക്രമം നിശ്ചയിക്കുന്നതാണ് നായകനെ പ്രകോപിപ്പിച്ചത്.

താനും കളിക്കാരും വിശ്രമമില്ലാതെ നിരന്തരമായി കളിക്കുകയാണ്. അമിത ജോലിഭാരം തന്നെ തളര്‍ത്തുന്നതായി വിരാട് കോഹ്ലി തുറന്നടിച്ചു. ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് പരസ്യമായി കോഹ്ലി വിമര്‍ശനമുന്നയിച്ചത്.

പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിക്കണമെന്നാ കോഹ്ലിയുടെ ആവശ്യം നിരാകരിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോഴാണ് ഇന്ത്യന്‍ നായകന്‍ രൂക്ഷവിമര്‍ശനമയിച്ചുവിട്ടത്.

താന്‍ റോബോട്ടൊന്നുമല്ലെന്നും തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരിക രക്തം തന്നെയാണെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യന്‍ നായകന്റെ വിമര്‍ശനങ്ങള്‍ ക്രിക്കറ്റ് തലത്തില്‍ പുതിയ പോരാട്ടങ്ങളുടെ തുടക്കമാണെന്ന വിലയിരുത്തലുകളുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel