26 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ കൊച്ചിയിലേക്ക്; മിസ് ഏഷ്യ ആവേശത്തിലേക്ക് നഗരം; ഇക്കുറി ഒരു പ്രത്യേകതയുമുണ്ട്

കൊച്ചി: കൊച്ചി മിസ് ഏഷ്യ സൗന്ദര്യ മല്‍സരത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. ഇന്നേക്ക് ആറാം ദിവസം ഏഷ്യന്‍ സുന്ദരികള്‍ സൗന്ദര്യപുരസ്‌കാരത്തിനായി ഏറ്റുമുട്ടു.

ഇരുപത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് കൊച്ചിയില്‍ മാറ്റുരയ്ക്കുന്നത്. ഇക്കുറി സൗന്ദര്യമത്സരത്തിന് ഒരു പ്രത്യേകതയുണ്ട്. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണം കൂടി ലക്ഷ്യമിട്ടാണ് ഇത്തവണത്തെ മിസ് ഏഷ്യ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്നു റൗണ്ടുകളായാണ് മല്‍സരം. ഫാഷന്‍, സിനിമ, മോഡലിങ് രംഗത്തെ പ്രമുഖര്‍ വിധികര്‍ത്താക്കളാകും. ദില്ലിയില്‍ നിന്നുള്ള ആകാന്‍ക്ഷ മിശ്രയാണ് ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ത്ഥി.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 21ന് വൈകിട്ട് ആറു മണി മുതലാണ് മല്‍സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News