ഹിജാബ് ധരിച്ച പെണ്‍ക്കുട്ടിക്ക് ജോലിയില്ല; രേഖകള്‍ പുറത്ത്; തലസ്ഥാനത്ത് പ്രതിഷേധം

ദില്ലി: യുറോപ്യന്‍ രാജ്യങ്ങളില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട സംഭവം കഴിഞ്ഞ വര്‍ഷം ലോകത്താകെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന് തന്നെ നാണക്കേടാകുന്ന വാര്‍ത്തയാണ് തലസ്ഥാനത്ത് നിന്നും പുറത്തുവരുന്നത്.

ഒറ്റനോട്ടത്തില്‍ മുസ്ലീം ആണെന്ന് തിരിച്ചറിയുമെന്ന കാരണത്താല്‍ ദില്ലിയിലെ അനാഥാലയമായ ടിസ് യുവതിക്ക് ജോലി നിഷേധിച്ചിരിക്കുകയാണ്. ഹിജാബ് ധരിച്ചെത്തിയ യുവതിക്കാണ് ജോലി നിഷേധിച്ചത്.

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ പാട്‌ന സ്വദേശി നെദേല്‍ സോയയക്കാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിച്ചത്. അനാഥാലയത്തിന്റെ ഉടമ ഹരീഷ് വര്‍മ്മ യുവതിക്ക് ജോലി നല്‍കാനാകാത്തതിന്റെ കാരണം വ്യക്തമാക്കി നല്‍കിയ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്.

അനാഥാലയം തീര്‍ത്തും മതസൗഹാര്‍ദ്ദമാണെന്നും ജീവനക്കാര്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും ഹരീഷ് പറയുന്നു.

ധരിക്കുന്ന വസ്ത്രത്തിന്റെയും, മണ്ണിന്റെയും പേരില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സോയ അഭിപ്രായപ്പെട്ടു. ജോലി കിട്ടാത്തതിന്റെ പേരില്‍ ഹിജാബ് ഉപേക്ഷിക്കില്ലെന്നും യുവതി വ്യക്തമാക്കി.

അതേസമയം സ്ഥാപന ഉടമയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അനാഥാലയത്തിലാണ് ഇത്തരം വൈകൃതങ്ങള്‍ നടക്കുന്നതെന്നത് സമൂഹത്തിന്റെ ദുരവസ്ഥയാണെന്നാണ് പലരുടേയും പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News