ബൈക്കില്‍ മൂന്നുപേരെ കയറ്റി സെല്‍ഫിയെടുത്ത് പാഞ്ഞ് വിദ്യാര്‍ഥികള്‍; ഒപ്പം ഫേസ്ബുക്ക് ലൈവും; തിരൂരിനെ ഞെട്ടിച്ച സംഭവത്തിന്റെ അവസാനം ഇങ്ങനെ

മലപ്പുറം: നഗരത്തിലൂടെ ബൈക്കില്‍ മൂന്നുപേരെ കയറ്റി സെല്‍ഫിയെടുത്ത് പാഞ്ഞ വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടു. തിരൂര്‍ റിംഗ് റോഡിലായിരുന്നു സംഭവം.

അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പരുക്കുകള്‍ വകവയ്ക്കാതെ വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. നഗരമധ്യത്തിലൂടെ ലൈവ് നല്‍കി കുതിക്കുന്നതിനിടെയാണ് അപകടം.

സ്‌കൂള്‍ യൂണിഫോമിട്ട വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത് അമിതവേഗത്തില്‍ പായുന്നത് പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

ഇവര്‍ തലക്കടത്തൂരിലും പയ്യങ്ങാടിയിലും അപകടാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വകവെച്ചില്ല. പിന്നീട് റിംഗ്‌റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News