മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി; വാനോളം പ്രതീക്ഷയില്‍ ടൊവിനോ; റിലീസും പ്രഖ്യാപിച്ചു

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമായി ടൊവിനോ മാറിക്കഴിഞ്ഞു. ഗപ്പിയും ഗോദയും തരംഗവും തീര്‍ത്ത വിജയകാഹളവുമായി ടൊവിനോയുടെ പുതിയ ചിത്രം മായാനദി തീയറ്ററുകളിലേക്കെത്തുകയാണ്.

റാണി പത്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. സിനിമാപ്രേമികളെ ആവേശത്തിലാക്കുന്നതാണ് മായാനദിയുടെ ട്രൈലര്‍.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പ്രശസ്ത സംവിധായകന്‍ അമല്‍ നീരദിന്റെ കഥക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

ചിത്രത്തിന്റെ റിലീസിംഗും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് മായാനദി തീയറ്ററുകളിലെത്തും.

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയേഷ് മോഹനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റെക്‌സ് വിജയന്‍ സംഗീതം പകര്‍ന്നിരിക്കുന്ന മായാനദിയുടെ എഡിറ്റിങ്ങ് സൈജു ശ്രീധരനും വസ്ത്രാലങ്കാരം സമീറാ സനീഷുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here