നിക്ഷേപകരെ കബളിപ്പിക്കാന്‍ പുതിയ നാടകവുമായി നിര്‍മ്മലന്‍

തിരുവനന്തപുരം: നിര്‍മ്മല്‍ ചിട്ടി തട്ടിപ്പില്‍ പുതിയ നാടകവുമായി നിര്‍മ്മലന്‍. പരാതി നില്‍കിയിട്ടുളള മുഴുവന്‍ നിക്ഷേകര്‍ക്കും കൊടുക്കാനുളള ആസ്തി തനിക്കുണ്ടെന്ന് നിര്‍മ്മലന്‍ പറഞ്ഞു.

ഇന്ന് മധുര കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍മ്മലന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിക്ക് വിരുദ്ധമായ കാര്യമാണ് ഇന്ന് മധുര കോടതിയില്‍ നിര്‍മ്മലന്‍ ബോധിപ്പിച്ചത്

ആഗസ്റ്റ് 30ന് തിരുവനന്തപുരം സബ് കോടതിയില്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മലന്‍ ഹര്‍ജി സമ്മര്‍പ്പിക്കുന്നു. അനുബന്ധ രേഖയായി തന്റെ ആസ്തി ബാധ്യതകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ പ്രകാരം തനിക്ക് 92 കോടി രൂപയുടെ ആസ്തിയും, 610 കോടി രൂപയുടെ ബാധ്യതയും ഉണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ നിര്‍മ്മലന്‍ പിടിയിലായതിന് പിന്നാലെ മധുര കോടതിയില്‍ സമര്‍പ്പിച്ച ആസ്തി ബാധ്യത രേഖകളില്‍ വന്‍ കുതിച്ച് ചാട്ടം ആണ് ഉണ്ടായത്. പരാതി നില്‍കിയിട്ടുളള മുഴുവന്‍ നിക്ഷേകര്‍ക്കും കൊടുക്കാനുളള മുഴുവന്‍ ആസ്തിയും തനിക്കുണ്ടെന്ന് നിര്‍മ്മലന്‍ പറഞ്ഞു.

നാഗര്‍കോവിലിലും, തിരുവനന്തപുരത്തുമായി 1000 കോടി രൂപയുടെ ആസ്തി തനിക്കുണ്ടെന്നാണ് നിര്‍മ്മലന്റെ വാദം. ഈ കാര്യം നിര്‍മ്മലന്റെ അഭിഭാഷകനായ രവി മാധ്യമങ്ങളോടും ആവര്‍ത്തിച്ചു.

അഭിഭാഷകന്റെ വാദം മുഖവിലക്കെടുത്താല്‍ രണ്ട് സംസ്ഥാനങ്ങളിലെ കോടതികളില്‍ വ്യത്യസ്തമായ രണ്ട് ആസ്തി ബാധ്യതാ രേഖകളാണ് കൊടുത്തതെന്ന് വ്യക്തം. കോടതിയേയും അത് വഴി നിക്ഷേപകരേയും കമ്പളിപ്പിക്കാനാണ് നിര്‍മ്മലന്റെ നീക്കമെന്നതും വ്യക്തം.

നിര്‍മ്മലന്റെ 14000 ലേറെ നിക്ഷേപകരില്‍ നിന്നായി 1500 കോടി രൂപയുടെ നിക്ഷേപതട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ കണക്ക്. ഇതിനിടയില്‍ പുതിയ വാദവുമായി നിര്‍മ്മലന്‍ രംഗത്തെത്തിരിക്കുന്നത് നിക്ഷേപകരെ കബളിപ്പിക്കാനാണെന്നത് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here