ബംഗളൂരു: കര്‍ണാടക നിയമസഭാ സമ്മേളനം നടക്കുന്നതിനടെ മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ പോയത് മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കാന്‍.

സിനിമാ താരവും കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയുമായ എംഎച്ച് അംബരീഷാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിങ് പരിപാടിയില്‍ ഡാന്‍സ് കളിക്കാന്‍ പോയത്. പരിപാടിയില്‍ ഡാന്‍സ് ചെയ്യുന്ന എംഎല്‍എയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്ത് വിട്ടത്. എംഎല്‍എയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു എംഎല്‍എയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം നിസാരമായ കാര്യങ്ങളില്‍ അല്ല, ഗൗരവമേറിയ മറ്റു കാര്യങ്ങളിലാണ് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധചെലുത്തേണ്ടതെന്നുമാണ് ഇതേപ്പറ്റി ദിനേഷ് റാവു പ്രതികരിച്ചത്.