ദീപികയ്ക്കെതിരെ സംഘികളുടെ കൊലവിളി; ദീപികയുടെ മൂക്ക് ചെത്തി ശൂര്‍പ്പണഖയാക്കുമെന്ന് ഭീഷണി

ദില്ലി: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത് ദീപികാ പദുക്കോണ്‍ നായികയാവുന്ന ‘പത്മാവതി’ക്കെതിരെയുള്ള ഭീഷണികള്‍ അവസാനിക്കുന്നില്ല.

നടി ദീപികാ പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ കര്‍ണി സേനാ രംഗത്തെത്തി.

ലക്ഷ്മണന്‍ എന്താണോ ശൂര്‍പ്പണഖയോട് ചെയ്തത് അതാവും ദീപികക്കും അനുഭവിക്കേണ്ടി വരിക. പിതാമഹന്മാര്‍ രക്തം കൊണ്ട് ചരിത്രം എഴുതിയവരാണ്. അതിനെ കറുപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണി സേനാ നേതാക്കള്‍ പറഞ്ഞു.

ദീപിക ഡച്ചുകാരിയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെ ചിത്രത്തിനെതിരെ ഭാരത് ബന്ദ് നടത്തി റീലീസിങ്ങ് തടയാനും നീക്കം നടക്കുന്നുണ്ട്.

ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്? പുറകോട്ടാണോ എന്ന് ദീപിക ചോദിച്ചിരുന്നു. സിനിമക്കെതിരായ ആരോപണങ്ങളെ സംവിധായകനും തള്ളിക്കളഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here