കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം. പാനൂര്‍ പാലക്കൂവില്‍ സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.

തറച്ച പറമ്പത്ത് അഷറഫി(52)നാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് പോകും വഴി ബൈക്കിലെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരുക്കേറ്റ അഷറഫിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഷറഫിനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here