ഒരു കിടിലന്‍ ഹിമാലയന്‍ സ്‌നോ ട്രക്ക് നടത്താന്‍ ആഗ്രഹമുണ്ടോ? അതും 6415 രൂപയ്ക്ക്; അവസരം ഇതാ

Youth Hostel Association of India (YHAI) യുടെ Sar Pass Trek 2018 നുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ചൂടപ്പം പോലെ സ്ലോട്ടുകള്‍ വിറ്റുപോകുന്ന YHAI യുടെ ഏറ്റവും ഡിമാന്‍ഡ് ഉള്ള ട്രെക്കിങ്ങ് പ്രോഗ്രാമാണിത്.

10 ദിവസത്തെ ട്രെക്കിന് ഇത്തവണ 6415 രൂപ ആണ് ഫീസ്. കഴിഞ്ഞ വര്‍ഷം ഇത് 5040 രൂപ ആയിരുന്നു. അതിനാല്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി വെക്കണ്ട. ഭക്ഷണവും താമസവും എല്ലാം അടക്കമാണിത്. 2018 മെയ് അഞ്ചു മുതല്‍ ജൂണ്‍ പത്തു വരെ 37 ബാച്ചുകള്‍ ആണുള്ളത്. ഒരു ബാച്ചില്‍ അന്‍പതു പേര്‍ വീതം ഉണ്ടാകും.

മൂന്ന് ദിവസത്തോളം പൂര്‍ണമായും മഞ്ഞിലൂടെ ആയിരിക്കും ട്രെക്കിങ്ങ്. സര്‍ എന്നാല്‍ തണുത്തുറഞ്ഞ തടാകം എന്നാണ് അര്‍ഥം. തണുത്തുറഞ്ഞ ഈ തടാകത്തിനു മുകളിലൂടെയാണ് ട്രെക്ക്, തില ലോത്‌നിയില്‍ നിന്നും ബിസ്‌ക്കരി പോകുന്ന വഴി ആണ് ഈ സര്‍ തടാകം.

ഹിമാചല്‍ പ്രദേശിലെ കുള്ളു ജില്ലയിലെ പാര്‍വതി വാലിയില്‍ ആണ് ട്രെക്ക്. കസോള്‍ ആണ് ബേസ് ക്യാമ്പ്. പാര്‍വതി നദിയുടെ തീരത്തുള്ള അതിമനോഹരമായ ഒരു കൊച്ചു ഗ്രാമം ആണ് കസോള്‍.

കുള്ളുവിനു പത്തു കിലോമീറ്റര്‍ മുന്‍പുള്ള ഭുന്തറില്‍ നിന്നും മണിക്കരനിലേക്കുള്ള യാത്ര മദ്ധ്യേ മണിക്കരണിനു നാലു കിലോമിറ്റര്‍ മുന്‍പാണ് കസോള്‍, ജൂതന്മാരുടെ പ്രിയപ്പെട്ട ഗ്രാമം.

YHAI യുടെ ട്രെക്കുകള്‍ മറ്റുള്ളവരേക്കാള്‍ നിരക്ക് കുറവാണ്, ഏറ്റവും മിതമായ നിരക്കില്‍ ഹിമാലയന്‍ ട്രെക്കുകള്‍ നടത്തുന്നത് YHAI ആണെന്ന് പറയാം. ക്യാമ്പിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി സൗകര്യവും ഇവര്‍ നല്‍കുന്നുണ്ട്.

ബുക്കിങ്ങിനു ലിങ്ക് സന്ദര്‍ശിക്കുക. http://www.yhaindia.org/adventure-programme.php?id=393&ty=s

13800 അടി/ 4200 മീറ്റര്‍ ഉയരം വരെ പോകുന്ന ഒരു ട്രെക്ക് ആയതിനാല്‍ AMS നെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക. കൂടുതല്‍ അറിയാന്‍ ‘സഞ്ചാരി’ യിലെ Dr Rabeebudheen Rabib ന്റെ പോസ്റ്റ് വായിക്കുക www.facebook.com/groups/TeamSanchari/permalink/1616331055091359/

എങ്ങനെ കസോളില്‍ എത്തിച്ചേരാം

ട്രെയിന്‍ അല്ലെങ്കില്‍ ഫ്‌ലൈറ്റ് മാര്‍ഗം ഡല്‍ഹി/ചണ്ഡീഗഡ് എത്തുക. അവിടെ നിന്നും കുള്ളുമണാലി ബസില്‍ കയറി ഭുന്തര്‍ ഇറങ്ങി മണിക്കരണ്‍ ബസില്‍ കയറി കസോള്‍ എത്താം. ഭുന്തറില്‍ നിന്നും ടാക്‌സിയും ലഭ്യമാണ്. ഭുന്തറില്‍ എയര്‍പോര്‍ട്ട് ഉണ്ട്, പക്ഷെ ഇങ്ങോട്ടുള്ള ടിക്കറ്റ് നിരക്കുകള്‍ കൂടുതല്‍ ആണ്, സമയം കുറവുള്ളവര്‍ക്കും കാശുള്ളവര്‍ക്കും ഇത് പരിഗണിക്കാം.

കസോള്‍ ഗ്രാമത്തിനു തൊട്ടുമുന്‍പ് റോഡ് സൈഡില്‍ ഇടതു വശത്താണ് ആണ് ബേസ് ക്യാമ്പ്. ഡല്‍ഹി/ചണ്ഡീഗഡ് നിന്നും ഹിമാചല്‍ പരിവാഹന്റെ ബസുകള്‍ ലഭ്യമാണ്. ബുക്കിങ്ങിനു http://hrtchp.com/hrtc_info/. കൂടാതെ റെഡ്ബസ് വഴി പ്രൈവറ്റ് ബസും ബുക്ക് ചെയ്യാം. ഡല്‍ഹിയില്‍ കാശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷന് സമീപമുള്ള ISBT യില്‍ നിന്നും ആണ് ഇന്റര്‍ സ്റ്റേറ്റ് ബസുകള്‍ പുറപ്പെടുന്നത്.

കേരളത്തില്‍ നിന്നും ട്രെയിനില്‍ പോയി വരുകയാണെങ്കില്‍ ചിലവു കുറയ്ക്കാം. കൂടാതെ ഡല്‍ഹി, കുള്ളു മണാലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. മണിക്കരനിലെ അമ്പലവും ഗുരുദ്വാരയും പ്രശസ്തമാണ്, വൃത്തിയുള്ള ചൂട് നീരുറവ (Hot Springs) ആണ് ഇവിടുത്തെ പ്രത്യേകത. കസോളില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ് മനാലി. ട്രെക്ക് കഴിഞ്ഞു തിരിച്ചു വരുന്നതിനു മുന്‍പ് വിശ്രമത്തിനായി ഒരു ദിവസമെങ്കിലും മാറ്റി വെക്കുന്നത് നന്നായിരിക്കും.

ട്രെക്കിനു പോകുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ നിര്‍ദേശങ്ങള്‍ ലിങ്കില്‍:
https://www.facebook.com/groups/TeamSanchari/permalink/1073465386044598/

കടപ്പാട്: സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News