ഗൗരിയുടെ മരണം; പ്രതികളായ അധ്യാപികമാര്‍ കീഴടങ്ങാന്‍ കോടതിയില്‍; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കോടതി ജീവനക്കാര്‍ തടഞ്ഞു

കൊല്ലം: ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അധ്യാപികമാര്‍ കീഴടങ്ങാന്‍ കോടതിയില്‍ എത്തി.

കൊല്ലം താത്കാലിക ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളായ സിന്ധു പോള്‍, ക്രസന്റ് നെവിസ് എന്നീ അധ്യാപികമാര്‍ എത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കോടതി ജീവനക്കാര്‍ തടയുകയും ചെയ്തു.

ഇരുവര്‍ക്കും ഹൈക്കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിച്ചിരുന്നു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ 18, 19, 20 തീയതികളില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. കൂടാതെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഗൗരിയുടെ മരണത്തെ തുടര്‍ന്ന് രണ്ട് അധ്യാപികമാരും ഒളിവിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News