ഗൗരിയുടെ മരണം; പ്രതികളായ അധ്യാപികമാരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് നേരെ ബന്ധുക്കളുടെ ആക്രമണം

കൊല്ലം: ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അധ്യാപികമാരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് നേരെ ബന്ധുക്കളുടെ ആക്രമണം.

കൊല്ലം താത്കാലിക ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. കേസിലെ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് നെവിസ് എന്നീ അധ്യാപികമാരുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്.

ഇരുവര്‍ക്കും ഹൈക്കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ഇരുവരും മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു.

അടുത്ത മൂന്ന് ദിവസങ്ങളില്‍ 18, 19, 20 തീയതികളില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. കൂടാതെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഗൗരിയുടെ മരണത്തെ തുടര്‍ന്ന് രണ്ട് അധ്യാപികമാരും ഒളിവിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News