യൂസഫലി സാറും കൈരളി ചാനലും ദൈവങ്ങളാണ്; ഈ വീട്ടില്‍ വീണ്ടും കയറാന്‍ കഴിയുമെന്ന് കരുതിയതല്ല; മരിക്കുവോളം നിങ്ങളെ മറക്കില്ല; നഷ്ടപ്പെട്ട വീട് തിരികെ കൊടുത്ത് ലുലു ഗ്രൂപ്പ്;കൈരളി പീപ്പിള്‍ ടിവി നല്‍കിയ ഒരു വാര്‍ത്തയുടെ സന്തോഷകരമായ അന്ത്യം ഇങ്ങനെ

തിരുവനന്തപുരം: യൂസഫലി സാറും കൈരളി ചാനലും ദൈവങ്ങളാണ്. ഈ വീട്ടില്‍ വീണ്ടും കയറാന്‍ കഴിയുമെന്ന് കരുതിയതല്ല. മരിക്കുവോളം നിങ്ങളെ മറക്കില്ല. കിടപ്പാടം നഷ്ടമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പ്രദീപ് ഇന്ന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങും. നഷ്ടപ്പെട്ട വീട് തിരികെ കൊടുത്ത് ലുലു ഗ്രൂപ്പ്. കൈരളി പീപ്പിള്‍ ടിവി നല്‍കിയ ഒരു വാര്‍ത്തയുടെ സന്തോഷകരമായ അന്ത്യം ഇങ്ങനെ.

കിടപ്പാടം നഷ്ടമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പ്രദീപ് ഇന്ന് മുതല്‍ സ്വന്തം സ്വന്തം വീട്ടില്‍ അന്തിയുറങ്ങും. റപ്‌കോ ബാങ്ക് ജപ്തി ചെയ്ത് വഴിയിലിറക്കി വിട്ട പ്രദീപിന്റെ കുടുംബത്തിന് വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയുടെ കൈത്താങ്ങ്. പ്രദീപിന്റെ മുഴുവന്‍ ബാധ്യതയും ലുലു ഗ്രൂപ്പ് അടച്ച് തീര്‍ത്തു.

വീടിന്റെ താക്കോല്‍ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ പ്രദീപന്റെ കുടുംബത്തിന് കൈമാറി. പ്രദീപിന് സാമ്പത്തിക സഹായം ലഭിച്ചത് പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്നാണ്.

നീണ്ട മൂന്ന് മാസത്തിന് ശേഷം ജനിച്ച് വളര്‍ന്ന വീട്ടിലേക്ക് കയറുമ്പോള്‍ പ്രദീപിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നടന്നു കൊണ്ടിരിക്കുന്നത് സ്വപ്നമോ അതോ മിഥയോ എന്ന് എന്ന് തിരിച്ചറിയാന്‍ കഴിയാത്തതിന്റെ അമ്പരപ്പ് കുടുംബാഗംങ്ങളുടെ മുഖത്ത് കാണാന്‍ കഴിയാമായിരുന്നു.

രാവിലെ 11 മണിയോടെ തിരുവനന്തപുരം ശാന്തി കവാടത്തിനടത്തുളള ജപ്തി ചെയ്ത വീട്ടിലെത്തിയാണ് ലുലു ഗ്രൂപ്പിന്റെ മേഖലാ ഡയറക്ടര്‍ ജോയ് ഷഡാനനന്ദന്‍ പ്രദീപിന്റെ അമ്മക്ക് താക്കോല്‍ കൈമാറിയത്. പൂര്‍ണ സ്വാതന്ത്യത്തോടെയാണ് വീട് പ്രദീപിന് കൈമാറുന്നതെന്ന് ജോയ് ഷഡാനനന്ദന്‍ പീപ്പിളിനോട് പറഞ്ഞു.

ഈ വീട്ടില്‍ വീണ്ടും കയറാന്‍ കഴിയുമെന്ന് കരുതിയതല്ലെന്നും. നിങ്ങളോടൊക്കെ നന്ദി പറഞ്ഞാല്‍ അത് കുറഞ്ഞ് പോകുമെന്നും പ്രദീപ് പീപ്പിളിനോട് പറഞ്ഞു.

തുക അടക്കാന്‍ സന്നദ്ധ്യമായി ലുലു ഗ്രൂപ്പ് മുന്നോട്ട് വന്നെങ്കിലും 14 ലക്ഷം വീണ്ടും അടക്കണമെന്ന് റപ്‌കോ ബാങ്ക് ആവശ്യപ്പെട്ടു. ലുലു ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തി ബാങ്കിലടക്കാനുളള തുക ഒന്‍പത് ലക്ഷത്തി പതിനാറായിരമാക്കി കുറച്ചു. കേവലം 14 ലക്ഷം രൂപ ലോണ്‍ എടുത്ത പ്രദീപ് മുതലും പലിശയും അടക്കം 33 ലക്ഷം അടച്ചതിന് ശേഷമാണ് വീടിന്റെ രേഖകള്‍ റപ്‌കോ ബാങ്ക് തിരികെ കൊടുത്തത്.

കഴുത്തറുപ്പന്‍ നിലപാട് സ്വീകരിക്കുന്ന ഇത്തരം ബാങ്കുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി.

യൂസഫലി സാറിനെയും, പീപ്പിള്‍ ടിവിയേയും ജീവനുളള കാലത്തോളം മറക്കില്ല; സന്തോഷം കൊണ്ട് മൂന്ന് ദിവസമായി ഉറങ്ങാന്‍ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാന്‍ തയ്യാറായി നിന്ന ആറംഗ കുടുബത്തിന് പീപ്പിള്‍ വാര്‍ത്ത തുണയായതിങ്ങനെ


+

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here