കൊച്ചി : ബിലാലായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഏറെ ഹിറ്റായ ബിഗ് ബി എന്ന അമല്‍നീരദ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് മമ്മൂട്ടി ബിലാലായി എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം വരവ് അമല്‍ നീദര് തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.

ബിലാലെന്ന കഥാപാത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ പ്രശസ്ത വേഷങ്ങളിലൊന്നാണ്. ആക്ഷന് പ്രധാന്യം നല്‍കി ചിത്രീകരിച്ച ബിഗ് ബി ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

2007 ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. പോറ്റമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മുംബൈയില്‍ നിന്ന് നാട്ടിലെത്തുന്ന ബിലാലിന്റെ കഥയും അമ്മയുടെ കൊലപാതകത്തിന്റെ അന്വേഷണവുമാണ് ബിഗ് ബിയില്‍ അമല്‍ നീരദ് പറഞ്ഞത്.