ട്രാഫിക്ക് നിയമ ലംഘനം; കുവൈറ്റില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുന്നു

കുവൈറ്റില്‍ ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് വിധേയമാകുന്നവര്‍ക്ക് പിഴക്ക് പുറമേ അവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന തീരുമാനം ഗതാഗത വകുപ്പ് നടപ്പിലാക്കി തുടങ്ങി.

ട്രാഫിക് നിയമത്തിലെ വകുപ്പ് 207 പ്രകാരമാണ് നടപടി ആരംഭിച്ചത്. രണ്ടു മാസത്തേക്കാണ് ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുക.

നവംബര്‍ പതിനഞ്ച് മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന അറിയിപ്പ് മന്ത്രാലയം വിവിധരീതിയിലുള്ള സന്ദേശങ്ങള്‍ വഴി നേരത്തെ തന്നെ പ്രചരിപ്പിച്ചിരുന്നു.

വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൊബൈലില്‍ ഇയര്‍ ഫോണിന്‍റെ സൌകര്യമില്ലാതെ സംസാരിക്കുക, സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതെ വാഹനമോടിക്കുക, നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിരത്തിയിടുക, മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ സഹ യാത്രികന്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതിരിക്കുക, ഇരു ചക്ര വാഹനങ്ങള്‍ ഹെല്‍മറ്റില്ലാതെ ഓടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി നേരിടേണ്ടി വരിക.

ഇന്നലെ രാജ്യത്തിന്‍റെ വിവിധ ഗവര്‍ണറെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 925 ഓളം വാഹനങ്ങളാണ് ഗതാഗത വകുപ്പ് പിടിച്ചെടുത്ത്.

വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 137 വിദ്യര്‍ത്ഥികളേയും ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പിടികൂടിയിട്ടുണ്ട്.

ഇവരുടെയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും വിദ്യാര്‍ത്ഥികളെ നിയമ പരമായ നടപടികള്‍ക്കായി ജ്യുവനല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here